NRI
നാപോളി: ഇറ്റലിയിലെ സലെർണോ പ്രൊവിൻസിൽ നോചെറ ഇൻഫെരിയോറേയിൽ മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് അസോസിയേഷൻ ഓഫ് തണൽ ഇറ്റലി രൂപീകരിച്ചു.
നൊചെറ ഇൻഫീരിയോറിലെ ഡയാന ഹാളിൽ നടന്ന രൂപീകരണയോഗം പ്രസിഡന്റ് റീതാ പുന്നയ്ക്കലിന്റെ അധ്യക്ഷതയിൽ റവ.ഫാ. ജോബി ചെർകോട്ട് ഉദ്ഘാടനം ചെയ്തു.
ലാലു മൈക്കിൾ, രക്ഷാധികാരി ഡോ. പൗലോ അറ്റിയാൻസ്, ഡോ. ഓറിക്കോ കർമിനെ, അമേലിയ വില്ലനി, ജെയിംസ് പാറക്ക, ജിയോ ഏലിയാസ് എന്നിവർ സംസാരിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന ഇ.പി. ഖമറുദ്ദീൻ സാഹിബിന്റെ നിര്യാണത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസി സി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു.
പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം പ്രാർഥനാ സംഗമത്തിന് നേതൃത്വം നല്കി. അനുസ്മരണ പ്രഭാഷണം നടത്തിയ കുന്ദംകുളം മണ്ഡലം വൈസ് പ്രസിഡന്റ് താഹ, ഇ.പി. കമറുദ്ദീൻ സാഹിബിന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചു.
കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സിക്രട്ടറി മുസ്തഫാ കാരി, സംസ്ഥാന ട്രഷററർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം എന്നിവർ പ്രസംഗിച്ചു.
ജില്ലാ നേതാക്കളായ നാസർ തളി, നുറുദ്ദീൻ കൊടുങ്ങല്ലൂർ, ഹംസകുട്ടി കൈപ്പമംഗലം, അബ്ദുറഹ്മാൻ ഗുരുവായൂർ, റാഷിദ് കുന്ദംകുളം, റെഷീദ് ഇരിങ്ങാലക്കുട, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവരും മറ്റു വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്കി.
ആബിദ് കാസ്മി നിട്ടിക ഖിറാഅത്ത് നടത്തി . ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദാലി ചെറുതുരുത്തി സ്വാഗതവും ട്രഷററർ അസീസ് പാടൂർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ എല്ലാ വർഷവും നടത്തിവരുന്ന ജനകീയ ഇഫ്താർ ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ 51 അംഗ ഇഫ്താർ സംഘാടകസമിതിക്ക് കഴിഞ്ഞു.
ബദിയായിലെ ഇസ്ത്രയിൽ നടത്തിയ ഇഫ്താറിൽ മലയാളികളെ കൂടാതെ അന്യ സംസ്ഥാനതൊഴിലാളികൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരും നിരവധി സ്വദേശി പൗരന്മാരും കൂടാതെ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദീഖ് അഹമ്മദ്,ജെസ്കോ പൈപ്പ് പ്രതിനിധി വൈശാഖൻ, സ്പേസ് വേൾഡ്ഉടമ ലത്തീഫ് കൂളിമാട്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായി, കേളീ സെക്രട്ടറി സുനിൽകുമാർ, കേളിപ്രസിഡന്റി ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബ വേദി ട്രഷറർ സീന സെബിൻ, കുടുംബവേദി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്ന് എത്തിയ കേളി അംഗങ്ങൾ അടക്കം 750 ൽ പരം പേർ പങ്കെടുത്തു.
കേളി ട്രഷറർ മധു ബാലുശേരി, ഏരിയ രക്ഷാധികാരി ആക്ടിംഗ് കൺവീനർ പ്രസാദ് വഞ്ചിപ്പുര, ഏരിയ സെക്രട്ടറി കിഷോർ ഈ നിസാം, ഏരിയ പ്രസിഡന്റ് സരസൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മധു പട്ടാമ്പി, മുസ്തഫ, ജാർണറ്റ് നെൽസൺ,ഏരിയ ജോയിൻ സെക്രട്ടറിമാരായ ഷാജി കെ എൻ, ധർമ്മൻ ഏരിയ വൈസ്പ്രസിഡണ്ടുമാരായ മുരളി എൻ ബി ജയൻ ആറ്റിങ്ങൽ, സംഘാടകസമിതി കൺവീനർ നിസാം പത്തനംതിട്ട, ചെയർമാൻ ഷാജഹാൻ പൂക്കുഞ്ഞ്, ട്രഷറർ പി.കെ. ഷാജി , കൂടാതെ സംഘാടകസമിതി അംഗങ്ങളായ നിയാസ് നാസർ, ജയകുമാർ ഹിലാൽ, ഷറഫുദ്ദീൻ, രതീഷ് രമണൻ, ഷമീർ കുന്നത്ത്, നിസാർ കുളമുട്ടം ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾ സംഘാടകസമിതി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.
NRI
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെ നാഷണൽ ഇവാഞ്ചലിക്കൽ പള്ളിയിൽ കൺവൻഷൻ സംഘടിപ്പിക്കും.
റവ. ഡോ. പ്രകാശ് എബ്രഹാം മാത്യു മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കൺവൻഷനിൽ മുഖ്യ പ്രാസംഗികൻ ആയിരിക്കും.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വികാരി റവ. പി.ജെ. സിബി, കുരുവിള ചെറിയാൻ (വൈസ് പ്രസിഡന്റ്), സെക്രട്ടറി സിജുമോൻ എബ്രഹാം, ബിജു സാമുവേൽ (ഇടവക ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം "യാ വതൻ അൽ കുവൈറ്റ്' റിലീസ് ചെയ്തു.
പ്രശസ്ത ഗായിക യുംന അജിൻ ഈണം നൽകിയ ആൽബത്തിൽ കുവൈറ്റിലെ നൂറിലധികം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബങ്ങൾ പുറത്തിറക്കുന്ന മുജ്തബ ക്രിയേഷൻസിന്റെ പന്ത്രണ്ടാമത്തെ ആൽബമാണിത്.
അബ്ബാസിയ അസ്പെയർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഡോ. അബ്ദുല്ല ഹംസ (ഡാലിയ ഗ്രൂപ്പ് ചെയർമാൻ), ആബിദ് (ദുബായി കറക്ക് മാനേജിംഗ് ഡയറക്ടർ), അബ്ദുറഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ), ലോക കേരള സഭാംഗങ്ങളായ ഹിക്മത്ത് ടിവി, മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, മാധ്യമ പ്രവർത്തകരായ സിദ്ധീഖ് വലിയകത്ത്, അനിൽ പി അലക്സ്, സലീം കോട്ടയിൽ, ജലിൻ തൃപ്രയാർ, മുനീർ അഹമദ്, എസ്.എ. ഷഹീദ് ലബ്ബ, മുനീർ പെരുമുഖം തുടങ്ങിയവർ സംസാരിച്ചു.
മുജ്തബ ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകരായ ഹബീബുള്ള മുറ്റിച്ചൂർ, രാജേഷ് കൊച്ചിൻ (ഡികെ ഡാൻസ്), മൊയ്തു മേമി, ഇസ്മായിൽ വള്ളിയോത്ത്, കെ.പി. റാഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശസ്നേഹവും സാംസ്കാരിക ഐക്യവും പ്രതിഫലിപ്പിക്കുന്ന ഈ ആൽബം, കുവൈറ്റിലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനികമായ പുതിയ ടെർമിനൽ (ടി2) പദ്ധതി നിർമാണത്തിന്റെ 81.14 ശതമാനവും പൂർത്തിയായതായി ഗവൺമെന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഏജൻസി അറിയിച്ചു.
2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലും കാര്യക്ഷമതയിലും പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
NRI
ദോഹ: ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര് ഇന്ത്യാ കോഓര്ഡിനേറ്റര് മുഹമ്മദ് മാഹീന് ഗള്ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്കാരം സമ്മാനിച്ചു.
ദോഹയില് നടന്ന ചടങ്ങില് ഖത്തരീ സംരംഭകനും അല് റഈസ് ഗഗൂപ്പ് ഓഫ് കമ്പനീസ് ചെയര്മാനുമായ അഹ് മദ് അല് റഈസ് പുരസ്കാരം സമ്മാനിച്ചു.
ഗള്ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുല് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് നൗഷാദ്, മീഡിയ പ്ലസ് മാര്ക്കറ്റിംഗ് കണ്സല്ട്ടന്റ് ഫൗസിയ അക്ബര് എന്നിവര് സംബന്ധിച്ചു.
NRI
കൊച്ചി: വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള് പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയായ ഡോ.അമാനുല്ല വടക്കാങ്ങരയ്ക്ക് മലയാളി ഫെസ്റ്റിവല് ഫെഡറേഷന്റെ ഗ്രന്ഥരചനയ്ക്കുള്ള പ്രഥമ ഗ്ലോബല് രത്ന അവാര്ഡ് സമ്മാനിച്ചു
കൊച്ചി ക്രൗണ് പ്ലാസ ഹോട്ടലില് നടന്ന പ്രഥമ ഗ്ലോബല് മലയാളി ഫെസ്റ്റിവലില് മലയാളി ഫെസ്റ്റിവല് ഫെഡറേഷന് മുഖ്യ രക്ഷാധികാരിയും നയതന്ത്ര വിദഗ്ധനുമായ അംബാസിഡര് ഡോ. ടി.പി. ശ്രീനിവാസനാണ് പുരസ്കാരം സമ്മാനിച്ചത്.
NRI
മനാമ: ബഹ്റിൻ എകെസിസിയുടെ അക്ഷരക്കൂട്ടം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എകെസിസി ഗ്ലോബൽ സെക്രട്ടറിയും ബഹ്റിൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴയെ കുറിച്ച്, അദ്ദേഹത്തിന്റെ കാവ്യ ഭാവങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര സംസാരിച്ചു. എകെസിസി നടത്തുന്ന ഇത്തരം സാഹിത്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങൾക്ക് ജീവൻ നൽകിയ ആദർശ് മാധവനെയും എഴുത്തിനെയും യാത്രകളെയും സ്നേഹിക്കുന്ന സുനിൽ തോമസ് റാന്നിയെയും എകെസിസി അക്ഷരക്കൂട്ടം ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, ക്രിസ്തുജയന്തി കോളജ് മാനേജർ ഫാ. ജെയ്സ്, ഫസീല, ദീപ ടീച്ചർ, വി.എം. ജോസഫ്, ഹരീഷ് നായർ, മെയ്മോൾ ചാൾസ്, ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ ആശംസകൾ നേർന്നു.
NRI
ദോഹ: അഗാപേ ചർച്ച് ദോഹ ഖത്തർ പുതിയ ഹിന്ദി ആരാധന ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവർക്ക് ആത്മീയമായി ഒത്തുചേരാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:45നാണ് പ്രഥമ ആരാധന നടക്കുന്നത്.
ലുക്കൗട്ട് സർക്കുലർ സ്ഥലം: Ain Khalid Villa 5 Street 827 Zone 56, ദോഹ, ഖത്തർ. ഷാജി കെ. ഡാനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോയ്കുട്ടി യോഹന്നാൻ ഹിന്ദി ആരാധനയ്ക്ക് നേതൃത്വം നൽകും.
മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ ലാലു ജോർജ് ജേക്കബ് (ലീഡ് പാസ്റ്റർ - അഗാപേ ചർച്ച്, ഖത്തർ) ഈ ശുശ്രൂഷയിൽ പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അഗാപേ ചർച്ച് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +974 5566 7378
NRI
റിയാദ്: നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഒക്ടോബർ വായന നടന്നു.
മലയാള സാഹിത്യത്തിലെ മുഖ്യധാര ആഖ്യാനങ്ങളെയും പ്രമേയവഴക്കങ്ങളെയും തിരുത്തിയെഴുതിയ ആനന്ദിന്റെ രചനകളുടെ വായന ചിലർക്ക് ആയാസകരമാണെങ്കിലും അനിവാര്യതയാണ് എന്ന് വായനക്കാർ വിലയിരുത്തി.
എഴുത്തിലൂടെ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉന്നത ആശയലോകം സൃഷ്ടിച്ച ആനന്ദിന്റെ കൃതികളുടെ വായന നമ്മെ കൂടുതൽ രാഷ്ട്രീയ ബോധമുള്ളവരാക്കും.
എക്കാലത്തും അഭയാർഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ചർച്ചചെയ്യുന്ന അഭയാർഥികൾ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് സതീഷ് വളവിൽ വായനയ്ക്ക് തുടക്കം കുറിച്ചു.
മനുഷ്യരാശിയുടെ പക്ഷം ചേർന്നുകൊണ്ട്, സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന അഭയാർഥികളുടെ നിരയെ നോവൽ ചിത്രീകരിക്കുന്നു എന്ന് സതീഷ് പറഞ്ഞു.
പലകാലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് നീതിയെ പ്രശ്നവത്കരിക്കുന്ന ഗോവർധന്റെ യാത്രകൾ എന്ന നോവലിന്റെ വായന നാസർ കാരക്കുന്ന് അവതരിപ്പിച്ചു.
ഭാവനയിലും ചരിത്രത്തിലും കഥാപാത്രങ്ങളെ വിന്യസിച്ച് രാഷ്ട്രീയ പ്രഹസനം അവതരിപ്പിക്കുന്ന ആനന്ദ് നമ്മുടെ മുന്നിൽ നൈതികമായ ചോദ്യങ്ങൾ ഉയർത്തുന്നു.
തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരാളെ കണ്ടെത്തി കുറ്റവാളിയാക്കി തൂക്കിലേറ്റാനുള്ള അധികാരയുക്തി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലുള്ള ആഴമുള്ള നിരീക്ഷണമാണ്.
വ്യാസനും വിഘ്നേശ്വരനും എന്ന കൃതിയുടെ വായന സുരേഷ് ലാൽ പങ്കുവച്ചു. സ്വയം ആർജിച്ച വിദ്യ നഷ്ടപ്പെടുത്തികൊണ്ട് സ്വാതന്ത്ര്യം നേടേണ്ടിവരുന്നവർ, രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് വിളിച്ചു പറയുന്നതിന്റെ പേരിൽ ജനാധിപത്യവാദികളാൽ തന്നെ ആക്രമിക്കപ്പെടുന്നവരെല്ലാം നോവലിൽ ദൃശ്യമാകുന്നു.
ഭൂരിപക്ഷ അഭിപ്രായം എന്നതുകൊണ്ട് മാത്രം ഒരു കാര്യം നടപ്പിലാക്കിയാൽ അതിനെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനാകുമോ എന്ന ചോദ്യം ഉന്നയിക്കുന്നതാണ് ഈ കൃതിയുടെ ഏറ്റവും ഉന്നതമായ ധർമം എന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു.
ആനന്ദിന്റെ ആദ്യ നോവലായ ആൾക്കൂട്ടത്തിന്റെ വായന വിപിൻ കുമാർ പങ്കുവച്ചു. ജീവിതംകൊണ്ടും തൊഴിൽ കൊണ്ടും ആവശ്യങ്ങൾ കൊണ്ടും വ്യത്യസ്തരായ മനുഷ്യരുടെ വഴികളും ആൾക്കൂട്ടത്തിനിടയിലെ ഏകാന്ത സഞ്ചാരങ്ങളും ദാർശനിക പ്രശ്നങ്ങളും ചർച്ച ചെയ്യുകയാണ് ഈ കൃതി.
നഗരകേന്ദ്രിതമായ മനുഷ്യാവസ്ഥകളുടെ വിചാരഭൂമികയിൽ നിന്നുകൊണ്ട് നഗരാനുഭവവും അവിടത്തെ മനുഷ്യരുടെ വിചാര-വികാരങ്ങളും അനുഭവവേദ്യമാക്കുന്ന നോവലിലെ ഓരോ കഥാപാത്രത്തെയും വിശകലനം ചെയ്യുന്നതായിരുന്നു വിപിന്റെ അവതരണം.
മകന്റെ അകാലത്തിലെ മരണ ശേഷം അവൻ എഴുതിയ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും നഗരത്തിലെ അഭയാർഥികളുടേയും നാടോടികളുടേയും അനാഥാലയങ്ങളിൽ നിന്ന് അപ്രത്യക്ഷരാകുന്ന കുട്ടികളുടേയും ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്ന ഒരു പിതാവിന്റെ അന്വേഷണങ്ങളുടെ കഥ പറയുന്ന അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന നോവലിന്റെ വായന ഷിംന സീനത്ത് നിർവഹിച്ചു.
ഏതെങ്കിലും ഒരു ദേശത്തു നിന്നോ വ്യവസ്ഥയിൽ നിന്നോ പുറത്തക്കപ്പെടുന്നവരുടെ ചരിത്രം തേടിയുള്ള യാത്രയുടെ കഥ പറയുന്ന ഈ നോവൽ തുടർച്ചയുള്ള മുറിവാണ് നൽകുന്നതെന്ന് ഷിംന പറഞ്ഞു.
മരുഭൂമിക്ക് നടുവിൽ തടവുകാരെയും ദരിദ്രരായ ഗ്രാമീണരെയും ഉപയോഗിച്ച് അതിനിഗൂഢ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റിന്റെ അധികാര ചൂഷണത്തിന്റെയും നീതി നിഷേധത്തിന്റെ കഥ പറയുന്ന മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിന്റെ വായന എം. ഫൈസൽ നിർവഹിച്ചു.
ഓരോ നിമിഷവും നീതി വറ്റി അധികാരത്തിന്റെ മരുഭൂമി പടരുന്ന ലോകത്ത് മനുഷ്യൻ തകർന്ന് പോകുന്നു. ആധുനിക സ്റ്റേറ്റ് അതിന്റെ ലക്ഷ്യങ്ങള്ക്കുവേണ്ടി നിസഹായരായ മനുഷ്യരിൽ നിന്ന് ജീവൻ തന്നെ എടുത്തുകളയും. സ്റ്റേറ്റ് എന്ന വേട്ടക്കാരൻ എന്നും മനുഷ്യൻ ആഗ്രഹിക്കുന്ന കനിവിന്റെ ആർദ്രതയെ നിഷേധിക്കുന്നു എന്ന് ഫൈസൽ വിവരിച്ചു.
ജോമോൻ സ്റ്റീഫന്റെ ആമുഖത്തോടെ നടന്ന ചില്ല വായനയിൽ ബീന മോഡറേറ്റർ ആയിരുന്നു. ഫൈസൽ കൊണ്ടോട്ടി, വി.പി. ഇസ്മയിൽ, സുനിൽ, അബ്ദുൾ നാസർ, മുഹമ്മദ് ഇഖ്ബാൽ വടകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് സീബ കൂവോട് സംസാരിച്ചു.
NRI
ദുബായി: സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സ്ത്രീ കൂട്ടായ്മകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുൻപന്തിയിൽ വരണമെന്ന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.എ. ഷാഫി.
ദുബായി കെഎംസിസി കാസർഗോഡ് ജില്ല വനിതാ വിംഗ് സംഘടിപ്പിച്ച വുമൺ ഓഫ് വിഷൻ ശില്പശാലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സുരക്ഷ ഒരു കുടുംബ പ്രശ്നമോ ഒരു സംഘടനയുടെ ഉത്തരവാദിത്തമോ മാത്രമല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി പ്രവർത്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ കൂട്ടായ്മകൾ പരസ്പര പിന്തുണ ശക്തമാക്കി, അവകാശബോധവും നിയമപരിചയവും വർധിപ്പിക്കുന്ന പ്രവര്ത്തനങ്ങൾ കൂടുതൽ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ടെന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാ കാരുണ്യ മേഖലകളിൽ കെഎംസിസി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായി കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ദുബായി കെഎംസി സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉൽഘാടനം ചെയ്തു ആക്ടിംഗ് ജനറൽ സെക്രട്ടറി ബഷീർ പാറപ്പള്ളി പ്രാർഥന നടത്തി. ദുബായി കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഖാദർ അരിപ്പാമ്പ്ര ക്ലാസിന് നേതൃത്വം നൽകി.
ദുബായി കെഎംസിസി സംസ്ഥാന നേതാക്കളായ ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജനറൽ സെക്രട്ടറി ടി. ആർ ഹനീഫ്, പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ സി. മുനീർ അൽ വഫ, സമീർ ബെസ്റ്റ് ഗോൾഡ്, വനിതാ കെഎംസിസി സംസ്ഥാന നേതാക്കളായ റാബിയ സത്താർ, ആയിഷ മുഹമ്മദ്, റിയാനാ സലാം, ഷഹീന ഖലീൽ, വനിതാ കെഎംസിസി ജില്ലാ പ്രസിഡന്റ് റൈസന നൂറുദ്ദീൻ, ജില്ലാ ഭാരവാഹികളായ ഖൈറുന്നിസ ബഷീർ, മുനീസ ആരിഫ്, ഫൗസിയ ഹനീഫ്, സഫ്രീന യൂസുഫ്, ഫാത്തിമ റഫീഖ്, നസീമ ഹനീഫ്, അഫ്സൽ ഷാസിയ, ഷഹര്ബാന ഹാഷിം, ഫാത്തിമ ഹനീഫ്, ബുഷ്റ ചട്ടഞ്ചാൽ, സറീന സത്താർ, സുബൈദ അഹ്മദ്, റുഖിയ ഷഫീഖ്, ആയിഷ ഹസൻ, സഫീന ബഷീർ, താഹിറ, സുമയ്യ, ഖദീജത് ഷഹീൻ, രൗമാന, ഉമൈമ എന്നിവർ സംസാരിച്ചു.
വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അസ്മീറ ഷെഹ്സിൻ ചെർക്കള സ്വാഗതവും ട്രഷറർ ഫാത്തിമ സലാം നന്ദിയും പറഞ്ഞു. ദുബായി കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പി. കെ. കുഞ്ഞി അബ്ദുള്ള ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “വുമൺ ഓഫ് വിഷൻ” ഏകദിന ശിൽപശാലയിൽ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി. എ. ഷാഫി പ്രഭാഷണം നടത്തുന്നു.
NRI
മനാമ: സംഘ്പരിവാറിന്റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നടത്തുന്നത് എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന പേരിൽ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ് എസ്ഐആർ.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ്.
രാജ്യവ്യാപക എസ്ഐആറിലൂടെ യഥാർഥത്തിൽ നടപ്പിലാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങൾ മാത്രവുമായിരിക്കും. എസ്ഐആർ നീട്ടിവെക്കാൻ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്റെ കാരണം ദുരൂഹമാണ്.
ആസാമിൽ എസ്ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ ലിസ്റ്റിൽ നിന്നും പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനഃപ്പരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര് ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്ന് എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു.
2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണമെന്നും സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ പൂർണ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ പൗരത്വ നഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസിൽ നിന്നും വന്ന എസ്ഐആർ സംബന്ധമായ അന്വേഷണങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തി വരുന്ന "പോന്നോണം 2025' പരിപാടിയുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സിറ്റി ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇതോടെ കെപിഎ പൊന്നോണം 2025ന് സമാപനം കുറിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭാംഗവും ബഹറിൻ സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ, ബഹറിൻ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പുമംഗലം എന്നിവർ മുഖ്യാതിഥികളായിയും കെപിഎ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ കെ. ചന്ദ്രബോസ്, സാമൂഹിക പ്രവർത്തകനായ അമൽദേവും വിശിഷ്ഠാതിഥിയായും പങ്കെടുത്തു.
NRI
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
കേളി ദവാദ്മി ഏരിയയെ ടൗൺ യൂണിറ്റ്, സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു. പി. ബിനു പ്രസിഡന്റ്, സലിംനൂഹ് കണ്ണ് വൈസ് പ്രസിഡന്റ്, ലിനീഷ് സെക്രട്ടറി, അനസ് ജോയിന്റ് സെക്രട്ടറി, സുൾഫി ട്രഷറർ, സുനിൽകുമാർ ജോയിന്റ്ട്രഷറർ എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില് "ആവണി 2025' എന്ന പേരില് ഓണാഘോഷം സംഘടിപ്പിച്ചു. മലാസ് ഏരിയയെ മൂന്നായി വിഭജിച്ചതിനെ ശേഷം നടന്ന ആദ്യത്തെ ഓണാഘോഷ പരിപാടിയിൽ റിയാദിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു.
കേളി അംഗങ്ങൾ തയാറാക്കിയ ഓണസദ്യയോടെയാണ് ആഘോഷം തുടങ്ങിയത്. ചെണ്ട മേളത്തോടുകൂടിയുള്ള മാവേലിയുടെ വരവും നിരവധി ഓണക്കളികളും പരിപാടിയുടെ മാറ്റുകൂട്ടി. കുട്ടികളും മുതിര്ന്നവരും ഒരുപോലെ എല്ലാ പരിപാടികളിലും പങ്കാളികളായി.
തുടർന്ന് രാത്രിയോട് കൂടി നിരവധി കലാകാരന്മാർ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാമുകളും മലാസ് യൂണിറ്റ് അംഗമായ ഷുഹൈബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക് ഇവന്റും ഡിജെയും അരങ്ങേറി.
ഷിനു നവീൻ രൂപം നൽകിയ വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആലേഖനം ചെയ്ത പൂക്കളം ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് മലാസ് ഏരിയ സെക്രട്ടറി വി .എം. സുജിത്ത് സ്വാഗതം പറഞ്ഞു.
സമ്മേളനം സാഹിത്യ - സാമൂഹിക പ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറിയുമായ ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
NRI
കുവൈറ്റ് സിറ്റി: ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, കേരളീയ മുസ്ലിം സമൂഹത്തിൽ വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി നില കൊണ്ട സയ്യിദ് അബ്ദുറഹിമാൻ അൽ ബുഖാരി, എം. എ അബ്ദുൽഖാദിർ മുസ്ലിയാർ എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ കീഴിൽ സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു.
കുവൈത്ത് ഐസിഎഫ് നേതൃരംഗത്തിരിക്കെ വിട പറഞ്ഞ സയ്യിദ് സൈദലവി തങ്ങൾ സഖാഫി വാവാടിന്റെ ഒന്നാം ആണ്ടിന്റെ ഭാഗം കൂടിയായിരുന്നു സുഹ്ബ സമ്മേളനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈറ്റ് ഐസിഎഫ് പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.